How reliable is your memory? | Elizabeth Loftus

2,435,250 views ・ 2013-09-23

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: Vijayachandran S. K. Reviewer: Netha Hussain
00:12
I'd like to tell you about a legal case that I worked on
0
12509
4332
പഠിക്കാനിടയായ ഒരു നിയമവ്യവഹാരത്തെപ്പറ്റി നിങ്ങളോട് പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു.
00:16
involving a man named Steve Titus.
1
16841
3563
സ്റ്റീവ് ടൈറ്റസ് എന്ന ആള്‍ ഉള്‍പ്പെട്ട കേസാണത്.
00:20
Titus was a restaurant manager.
2
20404
3029
ടൈറ്റസ് ഒരു റസ്റ്റാറന്റ് ഉടമയായിരുന്നു.
00:23
He was 31 years old, he lived in Seattle, Washington,
3
23433
4090
വാഷിംഗ്ടണ്ണിലെ സിയാറ്റിലിൽ താമസിച്ചിരുന്ന അയാൾക്ക് 31 വയസ്സായിരുന്നു.
00:27
he was engaged to Gretchen,
4
27523
1895
ഗ്രച്ചൺ എന്ന യുവതിയുമായി അയാളുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
00:29
about to be married, she was the love of his life.
5
29418
2948
അവൾ അയാളുടെ സ്‌നേഹഭാജനമായിരുന്നു
00:32
And one night, the couple went out
6
32366
2284
ഒരു ദിവസം, അവര്‍ പുറത്ത് പോയി
00:34
for a romantic restaurant meal.
7
34650
3005
റസ്റ്റാറന്റില്‍ ഒരുമിച്ച് ആഹാരം കഴിക്കുവാന്‍.
00:37
They were on their way home,
8
37655
1648
അതിനു ശേഷം അവര്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
00:39
and they were pulled over by a police officer.
9
39303
2950
അവരെ ഒരു പോലീസുദ്യോഗസ്ഥന്‍ തടഞ്ഞു നിര്‍ത്തി
00:42
You see, Titus' car sort of resembled
10
42253
3317
കുറച്ച് നേരം മുന്‍പ് , സൗജന്യയാത്രയ്ക്ക് കയറിയ ഒരു യുവതിയെ
00:45
a car that was driven earlier in the evening
11
45570
3887
മാനഭംഗം ചെയ്ത ഒരു മനുഷ്യന്‍ ഓടിച്ചിരുന്ന കാറുമായി
00:49
by a man who raped a female hitchhiker,
12
49457
3406
അയാളുടെ കാറിന് സാമ്യമുണ്ടായിരുന്നു,
00:52
and Titus kind of resembled that rapist.
13
52863
3594
ടൈറ്റസിന് ആ മനുഷ്യനുമായും ഒട്ടൊരു സാദൃശ്യമുണ്ടായിരുന്നു
00:56
So the police took a picture of Titus,
14
56457
2578
പോലീസ് ടൈറ്റസിന്റെ ഒരു ഫോട്ടോ എടുത്തു
00:59
they put it in a photo lineup,
15
59035
2767
ഒരു നിര ചിത്രങ്ങള്‍ക്കിടയില്‍ അത് തൂക്കി,
01:01
they later showed it to the victim,
16
61802
2160
പിന്നീട്, അത് മാനഭംഗത്തിനിരയായ യുവതിയെ കാണിച്ചു.
01:03
and she pointed to Titus' photo.
17
63962
2160
അവള്‍ ടൈറ്റസിന്റെ ഫോട്ടോയുടെ നേര്‍ക്ക് വിരല്‍ ചൂണ്ടി.
01:06
She said, "That one's the closest."
18
66122
3621
അവള്‍ പറഞ്ഞു- 'ഇയാളുമായിട്ടാണ് ഏറ്റവും സാമ്യം'
01:09
The police and the prosecution proceeded with a trial,
19
69743
3888
പോലീസും വാദിഭാഗവും വിചാരണയുമായി മുന്നോട്ടു പോയി
01:13
and when Steve Titus was put on trial for rape,
20
73631
3341
വിചാരണദിവസം സ്റ്റീവ് ടൈറ്റസ് കോടതിയില്‍ ഹാജരാക്കപ്പെട്ടു.
01:16
the rape victim got on the stand
21
76972
2096
മാനഭംഗത്തിനിരയായ വ്യക്തി സ്റ്റാന്‍ഡില്‍ കയറി
01:19
and said, "I'm absolutely positive that's the man."
22
79068
4342
അവള്‍ പറഞ്ഞു, ' ഇയാളാണ് ആ മനുഷ്യനെന്നത് തീര്‍ച്ചയാണ്'
01:23
And Titus was convicted.
23
83410
2926
ടൈറ്റസ് ശിക്ഷിക്കപ്പെട്ടു. .
01:26
He proclaimed his innocence,
24
86336
1974
തന്റെ നിരപരാധിത്വം അയാള്‍ ഉറക്കെ പറഞ്ഞു
01:28
his family screamed at the jury,
25
88310
2582
അയാളുടെ കുടുംബാംഗങ്ങള്‍ ജൂറിയോട് നിലവിളിച്ച് അപേക്ഷിച്ചു
01:30
his fiancée collapsed on the floor sobbing,
26
90892
2871
അയാളുടെ വധു ഏങ്ങിക്കരഞ്ഞുകൊണ്ട് തറയില്‍ വീണു.
01:33
and Titus is taken away to jail.
27
93763
3395
ടൈറ്റസിനെ അവര്‍ ജയിലിലേയ്ക്ക് കൊണ്ടു പോയി
01:37
So what would you do at this point?
28
97158
3458
അയാളുടെ സ്ഥാനത്ത്‌ നിങ്ങളാണെങ്കില്‍ എന്തു ചെയ്യുമായിരുന്നു?
01:40
What would you do?
29
100616
1636
നിങ്ങള്‍ എന്താണ് ചെയ്യുക?
01:42
Well, Titus lost complete faith in the legal system,
30
102252
3768
ടൈറ്റസിന് നിയമവ്യവസ്ഥയിലുള്ള വിശ്വാസം പാടേ നശിച്ചു.,
01:46
and yet he got an idea.
31
106020
2032
എങ്കിലും, അയാള്‍ക്കൊരാശയം തോന്നി
01:48
He called up the local newspaper,
32
108052
2431
അയാള്‍ പ്രാദേശിക പത്രമാഫീസിലേയ്ക്ക് വിളിച്ചു
01:50
he got the interest of an investigative journalist,
33
110483
3387
ഒരു അന്വേഷണാത്മകപത്രപ്രവര്‍ത്തകന്റെ ശ്രദ്ധ ആകര്‍ഷിക്കുവാന്‍ അയാള്‍ക്ക് കഴിഞ്ഞു.
01:53
and that journalist actually found the real rapist,
34
113870
4736
ആ പത്രപ്രവര്‍ത്തകന്‍ യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്തി.
01:58
a man who ultimately confessed to this rape,
35
118606
3353
യഥാർത്ഥപ്രതി അവസാനം കുറ്റം സമ്മതിച്ചു.
02:01
a man who was thought to have committed 50 rapes
36
121959
3292
അതേ പ്രദേശത്തു തന്നെ അന്‍പതോളം മാനഭംഗങ്ങള്‍
02:05
in that area,
37
125251
1332
നടത്തിയെന്ന് വിചാരിക്കപ്പെടുന്ന ഒരാള്‍
02:06
and when this information was given to the judge,
38
126583
3174
വിവരങ്ങള്‍ ധരിപ്പിച്ചപ്പോള്‍ ന്യായാധിപന്‍
02:09
the judge set Titus free.
39
129757
2936
ടൈറ്റസിനെ വെറുതെ വിട്ടു.
02:12
And really, that's where this case should have ended.
40
132693
4031
യഥാര്‍ത്ഥത്തില്‍ ഈ കേസ് അവിടെ അവസാനിക്കേണ്ടതാണ്.
02:16
It should have been over.
41
136724
1123
എല്ലാം ശുഭമാകേണ്ടത്.
02:17
Titus should have thought of this as a horrible year,
42
137847
2520
ഒരു ഭീകരവര്‍ഷം കഴിഞ്ഞു എന്ന് കരുതി സമാധാനിക്കേണ്ടത്.
02:20
a year of accusation and trial, but over.
43
140367
3836
സംവത്സരം, പക്ഷെ അത് കഴിഞ്ഞല്ലൊ, എന്ന്.
02:24
It didn't end that way.
44
144203
2047
പക്ഷെ, അത് അങ്ങിനെ അവസാനിച്ചില്ല
02:26
Titus was so bitter.
45
146250
2678
ടൈറ്റസിന്റെ മനസ് കയ്പ് നിറഞ്ഞതായി
02:28
He'd lost his job. He couldn't get it back.
46
148928
2580
അയാള്‍ക്ക് ജോലി നഷ്ടപ്പെട്ടു. അയാള്‍ക്കത് തിരച്ചു കിട്ടിയില്ല..
02:31
He lost his fiancée.
47
151508
1843
അയാള്‍ക്ക് അയാളുടെ വധുവിനെ നഷ്ടപ്പെട്ടു.
02:33
She couldn't put up with his persistent anger.
48
153351
2906
അയാളുടെ വിട്ടുമാറാത്ത കോപവുമായി അവള്‍ക്ക്
02:36
He lost his entire savings,
49
156257
2146
അയാളുടെ എല്ലാ സമ്പാദ്യവും പോയി.
02:38
and so he decided to file a lawsuit
50
158403
2858
അതിനാല്‍ അയാള്‍ ഒരു കേസ് ഫയല്‍ ചെയ്യുവാന്‍ തീരുമാനിച്ചു.
02:41
against the police and others whom he felt
51
161261
2281
പോലീസിനും തന്റെ കഷ്ടപ്പാടുകള്‍ക്കുത്തരവാദികളെന്ന്
02:43
were responsible for his suffering.
52
163542
2319
അയാള്‍ കരുതിയവര്‍ക്കെല്ലാമെതിരെ.
02:45
And that's when I really started working on this case,
53
165861
4713
അപ്പോഴാണ് ഞാന്‍ ഈ കേസ് പഠിക്കാനാരംഭിക്കുന്നത്.
02:50
trying to figure out
54
170574
1961
ഞാന്‍ കണ്ടെത്താനാഗ്രഹിച്ചത് ഇതാണ്-
02:52
how did that victim go from
55
172535
2074
എങ്ങിനെയാണ് പീഡനത്തിന്റെ ഇര
02:54
"That one's the closest"
56
174609
1528
'അയാളെപ്പോലെയിരിക്കുന്നു' എന്നതില്‍ നിന്ന്
02:56
to "I'm absolutely positive that's the guy."
57
176137
4750
'ഇയാള്‍ തന്നെയെന്ന് തീര്‍ച്ച തന്നെ' എന്നതിലെത്തി?"
03:00
Well, Titus was consumed with his civil case.
58
180887
3279
ടൈറ്റസ് അയാളുടെ കേസിന്റെ തീയില്‍ എരിഞ്ഞു
03:04
He spent every waking moment thinking about it,
59
184166
3034
അയാള്‍ ജീവിച്ച ഓരോ നിമിഷവും അതിനെപ്പറ്റിമാത്രം ചിന്തിച്ചു.
03:07
and just days before he was to have his day in court,
60
187200
4151
തന്റെ കേസിന്റെ വിചാരണദിവസത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഒരു നാള്‍
03:11
he woke up in the morning,
61
191351
2219
രാവിലെ എഴുനേറ്റ്
03:13
doubled over in pain,
62
193570
1808
വേദന കൊണ്ട് പുളഞ്ഞതിനു ശേഷം,
03:15
and died of a stress-related heart attack.
63
195378
2694
മന:സംഘര്‍ഷം മൂലമുള്ള ഹൃദയാഘാതത്താല്‍ മരിച്ചു പോയി
03:18
He was 35 years old.
64
198072
3187
അയാള്‍ക്ക് 35 വയസ്സായിരുന്നു.
03:21
So I was asked to work on Titus' case
65
201259
4810
അങ്ങിനെ ഞാന്‍ ടൈറ്റസിന്റെ കേസ് പഠിക്കുവാന്‍ നിയുക്തയായി.
03:26
because I'm a psychological scientist.
66
206069
2515
ഞാന്‍ ഒരു മന:ശാസ്ത്രഗവേഷകയായതിനാല്‍t.
03:28
I study memory. I've studied memory for decades.
67
208584
3827
ഞാന്‍ ഓര്‍മ്മയെക്കുറിച്ച് പഠിക്കുന്നു. ദശാബ്ദങ്ങളായി ഞാനത് ചെയ്യുന്നു.
03:32
And if I meet somebody on an airplane --
68
212411
3389
വിമാനയാത്രയ്ക്കിടയിൽ വച്ച് ഞാനൊരാളെക്കണ്ടു മുട്ടുമ്പോള്‍--
03:35
this happened on the way over to Scotland --
69
215800
2096
-ഇത് സ്‌കോട്ട്‌ലന്‍ഡിലേയ്ക്കുള്ള യാത്രയില്‍ സംഭവിച്ചതാണ്-
03:37
if I meet somebody on an airplane,
70
217896
1830
പരസ്പരം പരിചയപ്പെടുമ്പോൾ
03:39
and we ask each other, "What do you do? What do you do?"
71
219726
3045
തമ്മിൽ 'നിങ്ങള്‍ എന്തു ചെയ്യുകയാണ്?' എന്നന്വേഷിക്കുമ്പോള്‍
03:42
and I say "I study memory,"
72
222771
1451
'ഞാന്‍ ഓര്‍മ്മയെക്കുറിച്ച് പഠിക്കുകയാണ്' എന്ന് പറയുന്ന വേളയില്‍
03:44
they usually want to tell me how they have trouble remembering names,
73
224222
3380
പേരുകള്‍ ഓര്‍മ്മിക്കുവാനുള്ള തങ്ങളുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് അവര്‍ പറയുന്നു
03:47
or they've got a relative who's got Alzheimer's
74
227602
2799
അല്ലെങ്കില്‍, ആല്‍സൈമേഴ്‌സ് രോഗമുള്ള തങ്ങളുടെ ബന്ധുവിനെക്കുറിച്ച്.
03:50
or some kind of memory problem,
75
230416
2065
അതുമല്ലെങ്കില്‍ മറ്റു ചില മറവികളെക്കുറിച്ച്
03:52
but I have to tell them
76
232481
2216
ഞാന്‍ അവരോടു പറയും
03:54
I don't study when people forget.
77
234697
3505
ആളുകള്‍ മറക്കുന്നതിനെക്കുറിച്ചല്ല
03:58
I study the opposite: when they remember,
78
238202
3002
അവര്‍ ഓര്‍മ്മിക്കുന്നതിനെക്കുറിച്ചാണ് ഞാന്‍ പഠിക്കുന്നത്, എന്ന്
04:01
when they remember things that didn't happen
79
241204
2753
നടന്നിട്ടില്ലാത്ത കാര്യങ്ങള്‍ അവര്‍ ഓര്‍മ്മിക്കുന്നതിനെപ്പറ്റി
04:03
or remember things that were different
80
243957
1965
അല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ നടന്നതില്‍ നിന്ന്
04:05
from the way they really were.
81
245922
2025
വ്യത്യസ്തമായി ഓര്‍മ്മിക്കുന്നതിനെപ്പറ്റി
04:07
I study false memories.
82
247947
4736
ഞാന്‍ പഠിക്കുന്നത് മിഥ്യാസ്മൃതികളെപ്പറ്റിയാണ്.
04:12
Unhappily, Steve Titus is not the only person
83
252683
4307
നിര്‍ഭാഗ്യവശാല്‍, മറ്റുള്ളവരുടെ തെറ്റായ ഓര്‍മ്മകളുടെ അടിസ്ഥാനത്തില്‍
04:16
to be convicted based on somebody's false memory.
84
256990
4305
ശിക്ഷിക്കപ്പെടുന്നത് ഒരു ടൈറ്റസ് മാത്രമല്ല
04:21
In one project in the United States,
85
261295
3308
യുണൈറ്റസ് സ്റ്റേറ്റിലെ ഒരു പഠനത്തില്‍
04:24
information has been gathered
86
264603
2252
നിരപരാധികളായ 300 പേരെക്കുറിച്ചുള്ള
04:26
on 300 innocent people,
87
266855
3934
വിവരങ്ങള്‍ ശേഖരിച്ചു.
04:30
300 defendants who were convicted of crimes they didn't do.
88
270789
3895
ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട 300 പ്രതികള്‍
04:34
They spent 10, 20, 30 years in prison for these crimes,
89
274684
5300
അവര്‍ ഈ കുറ്റങ്ങള്‍ക്ക് 10,20,30 വര്‍ഷങ്ങള്‍ തടവില്‍ കഴിഞ്ഞു
04:39
and now DNA testing has proven
90
279984
2427
ഇപ്പോള്‍ ഡി. എന്‍. എ ടെസ്റ്റില്‍
04:42
that they are actually innocent.
91
282411
2916
അവര്‍ യഥാര്‍ത്ഥത്തില്‍ നിരപരാധികളെന്ന് തെളിഞ്ഞു.
04:45
And when those cases have been analyzed,
92
285327
2521
ഈ കേസുകള്‍ വിശകലനം ചെയ്തപ്പോള്‍
04:47
three quarters of them
93
287848
2141
നാലില്‍ മൂന്നുപേരും ശിക്ഷിക്കപ്പെട്ടത്
04:49
are due to faulty memory, faulty eyewitness memory.
94
289989
5611
തെറ്റായ ഓര്‍മ്മയുടെ, തെറ്റായ ദൃക്‌സാക്ഷി മൊഴിയുടെ, അടിസ്ഥാനത്തിലാണ് എന്ന് കണ്ടു..
04:55
Well, why?
95
295600
1263
എന്തു കൊണ്ട്?
04:56
Like the jurors who convicted those innocent people
96
296863
3451
ഈ നിരപരാധികളെ ശിക്ഷിച്ച വിധികര്‍ത്താക്കളെപ്പോലെ
05:00
and the jurors who convicted Titus,
97
300314
2284
ടൈറ്റസിനെ ശിക്ഷിച്ച വിധികര്‍ത്താക്കളെപ്പോലെ,
05:02
many people believe that memory
98
302598
2241
മിക്കവാറും ആളുകള്‍ വിശ്വസിക്കുന്നത് ഓര്‍മ്മ
05:04
works like a recording device.
99
304839
1647
ഒരു റെക്കോഡിംഗ് യന്ത്രത്തെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്നാണ്..
05:06
You just record the information,
100
306486
2257
നിങ്ങള്‍ വിവരങ്ങള്‍ യാന്ത്രികമായി റിക്കോഡ് ചെയ്യുന്നു
05:08
then you call it up and play it back
101
308743
2647
പിന്നീട് ചോദ്യങ്ങള്‍ക്കു മറുപടി പറയുകയോ, ദൃശ്യങ്ങള്‍ തിരിച്ചറിയുകയോ
05:11
when you want to answer questions or identify images.
102
311390
3427
അത് റീപ്ലേ ചെയ്യുന്നു.
05:14
But decades of work in psychology
103
314817
2163
പക്ഷെ പതിറ്റാണ്ടുകളുടെ മന:ശാസ്ത്രപഠനം
05:16
has shown that this just isn't true.
104
316980
3153
ഇത് ശരിയല്ലെന്ന് കാണിച്ചിട്ടുണ്ട്
05:20
Our memories are constructive.
105
320133
2430
നമ്മുടെ ഓര്‍മ്മകള്‍ നിര്‍മ്മിതികളാണ്.
05:22
They're reconstructive.
106
322563
1569
അവ പുനര്‍നിര്‍മ്മിതികളാണ്.
05:24
Memory works a little bit more like a Wikipedia page:
107
324132
3481
ഒരു വിക്കിപ്പീഡിയ പേജ് പോലെയാണ് സ്മൃതി പ്രവര്‍ത്തിക്കുന്നത്.:
05:27
You can go in there and change it, but so can other people.
108
327613
5113
നിങ്ങള്‍ക്ക് അവിടെപ്പോയി അത് തിരുത്താം, അതു പോലെ മറ്റുള്ളവര്‍ക്കും..
05:32
I first started studying this constructive memory process
109
332726
5249
ഓര്‍മ്മയുടെ ഈ നിര്‍മാണപ്രക്രിയ ഞാന്‍ പഠിക്കുവാന്‍ തുടങ്ങിയത്
05:37
in the 1970s.
110
337975
2415
ആയിരത്തിതൊള്ളായിരത്തി എഴുപതുകളിലാണ്.
05:40
I did my experiments that involved showing people
111
340390
4423
പരീക്ഷണങ്ങളുടെ ഭാഗമായി ഞാന്‍ ആളുകളെ
05:44
simulated crimes and accidents
112
344813
2505
കുറ്റകൃത്യങ്ങളുടെയും ആക്‌സിഡന്റുകളുടെയും കൃത്രിമദൃശ്യങ്ങള്‍ കാണിച്ചു.
05:47
and asking them questions about what they remember.
113
347318
3518
അതിനു ശേഷം അവര്‍ ഓര്‍മ്മിക്കുന്ന വിവരങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചു.
05:50
In one study, we showed people a simulated accident
114
350836
3939
ഒരു പഠനത്തില്‍ ഞങ്ങള്‍ അവരെ ഒരു കൃത്രിമ ആക്‌സിഡെന്റ് കാണിച്ചു
05:54
and we asked people,
115
354775
1278
എന്നിട്ട്, അവരോട് ചോദിച്ചു,,
05:56
how fast were the cars going when they hit each other?
116
356053
2864
'ഹിറ്റ്' ചെയ്തപ്പോള്‍ എത്ര വേഗതയിലാവും കാറുകള്‍ സഞ്ചരിച്ചിരുന്നതെന്ന്
05:58
And we asked other people,
117
358917
1634
മറ്റുചിലരോട് ചോദിച്ചത്
06:00
how fast were the cars going when they smashed into each other?
118
360551
3689
കാറുകള്‍ പരസ്പരം 'സ്മാഷ്' ചെയ്തപ്പോള്‍ എത്ര വേഗതയുണ്ടായിരുന്നു കാണും എന്നായിരുന്നു
06:04
And if we asked the leading "smashed" question,
119
364240
3002
'സ്മാഷ്' എന്ന പദം ഉപയോഗിച്ചപ്പോള്‍
06:07
the witnesses told us the cars were going faster,
120
367242
3285
സാക്ഷികള്‍ കാറുകള്‍ കൂടുതല്‍ വേഗതയിലായിരുന്നുവെന്ന് ഉത്തരം നല്‍കി.
06:10
and moreover, that leading "smashed" question
121
370527
3997
മാത്രവുമല്ല, 'സ്മാഷ്' എന്ന വാക്കുപയോഗിച്ചപ്പോള്‍
06:14
caused people to be more likely to tell us
122
374524
2860
കൂടുതല്‍ ആളുകള്‍ പറഞ്ഞു
06:17
that they saw broken glass in the accident scene
123
377384
3067
തങ്ങള്‍ അപകടരംഗത്ത് പൊട്ടിയ ചില്ലുകള്‍ കണ്ടുവെന്ന്
06:20
when there wasn't any broken glass at all.
124
380451
3779
അപകടത്തിന്റെ ദൃശ്യത്തില്‍ ചില്ലുകള്‍ പൊട്ടുകയേ ഉണ്ടായിരുന്നില്ല
06:24
In another study, we showed a simulated accident
125
384230
2889
വേറൊരു വാഹനാപകടദൃശ്യത്തില്‍
06:27
where a car went through an intersection with a stop sign,
126
387119
3660
'സ്റ്റോപ്പ്' ചിഹ്നം ഉള്ള ഒരു കവലയില്‍ക്കൂടി ഒരു കാര്‍ കടന്നു പോകുന്നത് കാണിച്ചതിനു ശേഷം
06:30
and if we asked a question that insinuated it was a yield sign,
127
390779
4932
ഒരു 'യീല്‍ഡ്' അടയാളമാണുണ്ടായിരുന്നതെന്ന് ധ്വനിപ്പിക്കുന്ന ചോദ്യം ചോദിച്ചപ്പോള്‍
06:35
many witnesses told us they remember seeing a yield sign
128
395711
3849
പല ദൃക്‌സാക്ഷികളും പറഞ്ഞു,
06:39
at the intersection, not a stop sign.
129
399560
3457
അവര്‍ 'യീല്‍ഡ്' സൈനാണ്, 'സ്‌റ്റോപ്പ്ിഹ്നമല്ല, കണ്ടതെന്ന് ഓര്‍മ്മിക്കുന്നതായി
06:43
And you might be thinking, well, you know,
130
403017
2189
നിങ്ങള്‍ ചിന്തിച്ചേക്കാം
06:45
these are filmed events,
131
405206
1323
ഇതെല്ലാം ഫിലിം ചെയ്യപ്പെട്ട ദൃശ്യങ്ങള്‍ മാത്രമല്ലേ,
06:46
they are not particularly stressful.
132
406529
1928
അവ വലിയ മാനസികസമ്മര്‍ദ്ദമുണ്ടാക്കുന്ന സംഭവങ്ങളല്ലല്ലോ, എന്ന്.
06:48
Would the same kind of mistakes be made
133
408457
2734
ശരിക്കും മാനസികസമ്മര്‍ദ്ദമുളവാക്കുന്ന സംഭവം ഓര്‍മ്മിക്കുമ്പോള്‍
06:51
with a really stressful event?
134
411191
2951
ഇത്തരം പിശകുകള്‍ ഉണ്ടാകുമോ?
06:54
In a study we published just a few months ago,
135
414142
3091
ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍
06:57
we have an answer to this question,
136
417233
2304
ഈ ചോദ്യത്തിനുള്ള മറുപടിയുണ്ട്.
06:59
because what was unusual about this study
137
419537
2764
ഈ പഠനത്തിന്റെ പ്രത്യേകത
07:02
is we arranged for people to have a very stressful experience.
138
422301
5632
അതില്‍ പങ്കെടുത്തവര്‍ക്ക് വളരെ സംഘര്‍ഷമുണ്ടാക്കുന്ന അനുഭവം സൃഷ്ടിച്ചിരുന്നുവെന്നതാണ്
07:07
The subjects in this study
139
427933
2229
ഈ പഠനത്തില്‍ പങ്കെടുത്തവര്‍
07:10
were members of the U.S. military
140
430162
2510
യു. എസ്. മിലിട്ടറി അംഗങ്ങളായിരുന്നു
07:12
who were undergoing a harrowing training exercise
141
432672
4425
അവര്‍ അത്യധികം ക്ലേശകരമായ പരിശീലനത്തിലായിരുന്നു.
07:17
to teach them what it's going to be like for them
142
437097
2782
അവര്‍ എന്നെങ്കിലും യുദ്ധത്തടവുകാരായി
07:19
if they are ever captured as prisoners of war.
143
439879
3918
പിടിക്കപ്പെടുകയാണെങ്കില്‍ അവരുടെ അനുഭവം
07:23
And as part of this training exercise,
144
443797
2430
എന്തായിരിക്കുമെന്ന് പഠിപ്പിക്കുകയായിരുന്നു
07:26
these soldiers are interrogated in an aggressive,
145
446227
3529
ഈ പരിശീലനത്തിന്റെ ഭാഗമായി ഈ ഭടന്മാരെ 30 മിനുട്ട് നേരം
07:29
hostile, physically abusive fashion for 30 minutes
146
449756
5086
അക്രമാസക്തമായ, ശാരീരികപീഡനത്തോടു കൂടിയ, ചോദ്യം ചെയ്യലിന് വിധേയമാക്കി.
07:34
and later on they have to try to identify
147
454842
2817
പിന്നീട് അവരോട്, പീഡിപ്പിച്ച വ്യക്തിയെ
07:37
the person who conducted that interrogation.
148
457659
3023
തിരിച്ചറിയുവാന്‍ ആവശ്യപ്പെട്ടു.
07:40
And when we feed them suggestive information
149
460682
3823
അവര്‍ക്ക് അത് മറ്റൊരാളാണ് പീഡകന്‍ എന്ന്
07:44
that insinuates it's a different person,
150
464505
2778
തോന്നിപ്പിക്കും വിധമുള്ള സൂചനകള്‍ നല്‍കിയപ്പോള്‍
07:47
many of them misidentify their interrogator,
151
467283
4037
പലരും തെറ്റായ വ്യക്തിയെ ചൂണ്ടിക്കാട്ടി.
07:51
often identifying someone who doesn't even remotely
152
471320
3835
പലപ്പോഴും യഥാര്‍ത്ഥത്തില്‍ ചോദ്യം ചെയ്ത ആളുമായി
07:55
resemble the real interrogator.
153
475155
3104
വിദൂരമായിപ്പോലും സാമ്യമില്ലാത്തവരെ.
07:58
And so what these studies are showing
154
478259
2301
അതിനാല്‍ ഈ പഠനങ്ങള്‍ കാണിക്കുന്നത്
08:00
is that when you feed people misinformation
155
480560
3860
ആളുകളെ തെറ്റായ വിവരങ്ങള്‍ ഊട്ടുമ്പോള്‍
08:04
about some experience that they may have had,
156
484420
3380
അവരുടെ ഓര്‍മ്മകളെ വളച്ചൊടിക്കുവാനും
08:07
you can distort or contaminate or change their memory.
157
487800
5655
മലിനീകരിക്കുവാനും കഴിയുമെന്നാണ്.,
08:13
Well out there in the real world,
158
493455
2200
പുറത്ത് യഥാര്‍ത്ഥലോകത്ത്
08:15
misinformation is everywhere.
159
495655
2891
ദൂഷിതവിവരങ്ങള്‍ നമുക്ക് ക്ിട്ടിക്കൊണ്ടിരിക്കുന്നു..
08:18
We get misinformation
160
498546
1360
നമുക്ക് തെറ്റായ വിവരങ്ങള്‍ കിട്ടുന്നത്
08:19
not only if we're questioned in a leading way,
161
499906
2916
നമ്മെ തെറ്റായ ദിശയിലേക്ക് നയിക്കുന്ന ചോദ്യം ചെയ്യലിന് വിധേയമാക്കുമ്പോള്‍ മാത്രമല്ല.
08:22
but if we talk to other witnesses
162
502822
2447
മറ്റു ദൃക്‌സാക്ഷികളോട് സംസാരിക്കുമ്പോള്‍
08:25
who might consciously or inadvertently feed us
163
505269
3033
അവര്‍ നമുക്ക് ബോധപൂര്‍വമോ അശ്രദ്ധമായോ
08:28
some erroneous information,
164
508302
2137
തെറ്റായ വിവരങ്ങള്‍ നമ്മിലേയ്ക്ക് കടന്നു കൂടാം.
08:30
or if we see media coverage about some event we might have experienced,
165
510439
4730
അല്ലെങ്കില്‍ നമ്മുടെ അനുഭവങ്ങളെപ്പറ്റി മാദ്ധ്യമങ്ങളിലെ വിവരണം കാണുമ്പോള്
08:35
all of these provide the opportunity
166
515169
2793
ഇതെല്ലാം നമ്മുടെ ഓര്‍മ്മകളെ മലിനീകരിക്കുന്ന
08:37
for this kind of contamination of our memory.
167
517962
4350
സന്ദര്‍ഭങ്ങളാണ്.
08:42
In the 1990s, we began to see
168
522312
3788
1990-കളില്‍, നാം കുടുതല്‍ ഗുരുതരമായ
08:46
an even more extreme kind of memory problem.
169
526100
4683
ഒരു തരം ഓർമ്മത്തെറ്റ്‌ ചില രോഗികളില്‍ കാണുവാന്‍ തുടങ്ങി.
08:50
Some patients were going into therapy with one problem --
170
530783
3096
ചില രോഗികള്‍, ഒരു പ്രശ്‌നവുമായി മന:ശാസ്ത്രചികിത്സയ്ക്കായി പോയതിനു ശേഷം-
08:53
maybe they had depression, an eating disorder --
171
533879
2914
ഉദാഹരണത്തിന്, വിഷാദരോഗത്തിനോ ഈറ്റിംഗ് ഡിസോര്‍ഡറിനോ-
08:56
and they were coming out of therapy
172
536793
2753
ചികിത്സയില്‍ നിന്ന് പുറത്ത് കടന്നത്
08:59
with a different problem.
173
539546
2661
മറ്റൊരു പ്രശ്‌നവുമായിട്ടാണ്.
09:02
Extreme memories for horrific brutalizations,
174
542207
3701
മൃഗീയമായ ക്രൂരതകളുടെ തീവ്രമായ ഓര്‍മ്മകള്‍
09:05
sometimes in satanic rituals,
175
545908
1983
ചിലപ്പോള്‍ പൈശാചിക അനുഷ്ഠാനങ്ങളുടെ,
09:07
sometimes involving really bizarre and unusual elements.
176
547891
4697
ചിലപ്പോള്‍ അസാധാരണവും ഭ്രമാത്മകവുമായ ചേരുവകളോടെ
09:12
One woman came out of psychotherapy
177
552588
2554
ഒരു സ്ത്രീ സൈക്കോതെറാപ്പിയില്‍ നിന്ന് പുറത്ത് വന്നത്
09:15
believing that she'd endured years
178
555142
2428
വര്‍ഷങ്ങളുടെ ലൈംഗികപീഡനത്തിന്റെയും,
09:17
of ritualistic abuse, where she was forced into a pregnancy
179
557570
3902
നിര്‍ബന്ധിത ഗര്‍ഭധാരണത്തിന്റെയും ഓര്‍മ്മകളുമായിട്ടാണ്
09:21
and that the baby was cut from her belly.
180
561472
2566
തന്റെ കുട്ടിയെ വയര്‍ കുത്തിക്കീറി പുറത്തെടുന്നുവെന്ന് അവള്‍ ഓര്‍മ്മിച്ചു..
09:24
But there were no physical scars
181
564038
2359
പക്ഷെ ശരീരത്തില്‍ പാടുകളൊന്നും ഉണ്ടായിരുന്നില്ല.
09:26
or any kind of physical evidence
182
566397
2026
അവളുടെ കഥ സ്ഥിരീകരിക്കുന്ന
09:28
that could have supported her story.
183
568423
2881
ശാരീരിക തെളിവുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല
09:31
And when I began looking into these cases,
184
571304
3008
ഞാന്‍ ഈ കേസുകള്‍ പഠിക്കുവാന്‍ ആരംഭിച്ചപ്പോള്‍
09:34
I was wondering,
185
574312
1450
ഞാന്‍ അതിശയിക്കുകയായിരുന്നു
09:35
where do these bizarre memories come from?
186
575762
2328
എവിടെ നിന്നാണ് ഈ വിചിത്രങ്ങളായ ഓര്‍മ്മകള്‍ വന്നത്?
09:38
And what I found is that most of these situations
187
578090
4387
ഞാന്‍ കണ്ടെത്തിയത്, ഈ സന്ദര്‍ഭങ്ങള്‍ക്ക്
09:42
involved some particular form of psychotherapy.
188
582477
5491
ചില പ്രത്യേക തരം സൈക്കോതെറാപ്പികളുമായി ബന്ധമുണ്ടെന്നാണ്.
09:47
And so I asked,
189
587968
1599
അതിനാല്‍ ഞാന്‍ സ്വയം ചോദിച്ചു-
09:49
were some of the things going on in this psychotherapy --
190
589567
3388
സൈക്കോതെറാപ്പിയില്‍ നടക്കുന്ന ചില കാര്യങ്ങള്‍--
09:52
like the imagination exercises
191
592955
2884
ഉദാഹരണമായി, സങ്കല്‍പവ്യായാമങ്ങള്‍
09:55
or dream interpretation,
192
595839
2057
സ്വപ്‌നവിശകലനം
09:57
or in some cases hypnosis,
193
597896
2132
ചിലപ്പോള്‍ ഹിപ്‌നോസിസ്,
10:00
or in some cases exposure to false information --
194
600028
3818
ചില കേസുകളില്‍ തെറ്റായ വിവരങ്ങളെക്കുറിച്ചുള്ള പരാമര്‍ശം എന്നിവ,--
10:03
were these leading these patients
195
603846
2787
ഈ രോഗികളെ അതിവിചിത്രങ്ങളും
10:06
to develop these very bizarre,
196
606633
2677
അസംഭ്യവ്യങ്ങളുമായ
10:09
unlikely memories?
197
609310
2931
ഓര്‍മ്മകളിലേയ്ക്ക് നയിക്കുകയായിരുന്നുവോ?
10:12
And I designed some experiments
198
612241
2159
ഞാന്‍ ചില പരീക്ഷണങ്ങള്‍ക്ക് രൂപകല്പന നല്‍കി
10:14
to try to study the processes that were being used
199
614400
5025
ഈ തരത്തിലുള്ള സൈക്കോതെറാപ്പികളിലുപയോഗിക്കുന്ന പ്രക്രിയകളെക്കുറിച്ച് പഠിക്കുവാന്‍
10:19
in this psychotherapy so I could study
200
619425
3073
ഇത്തരം നിറം പിടിപ്പിച്ച
10:22
the development of these very rich false memories.
201
622498
3551
മിഥ്യാസ്മൃതികളുടെ ഉത്ഭവം അറിയുവാന്‍
10:26
In one of the first studies we did,
202
626049
2408
ഞങ്ങള്‍ ചെയ്ത പ്രാഥമികപഠനങ്ങളിലൊരു ഒരെണ്ണത്തില്‍
10:28
we used suggestion,
203
628457
2353
പ്രത്യായനം ഉപയോഗിച്ചു,
10:30
a method inspired by the psychotherapy we saw in these cases,
204
630810
4063
മുന്‍പറഞ്ഞ സൈക്കോതെറാപ്പികളിലുപയോഗിച്ചുകണ്ട, ഒരു സമ്പ്രദായം.
10:34
we used this kind of suggestion
205
634873
2110
ഇത്തരത്തിലുള്ള പ്രത്യായനമുപയോഗിച്ച്
10:36
and planted a false memory
206
636983
1852
നിങ്ങളുടെ മനസ്സില്‍ ഒരു അയാഥർത്ഥ ഓർമ്മ മനസ്സില്‍ പാകിയെന്ന് കരുതുക.
10:38
that when you were a kid, five or six years old,
207
638835
3077
നിങ്ങള്‍ അഞ്ചോ ആറോ വയസ്സുള്ള കുട്ടിയായിരുന്നപ്പോള്‍,
10:41
you were lost in a shopping mall.
208
641912
2251
ഒരു ഷോപ്പിംഗ് മാളില്‍ വച്ച് നിങ്ങള്‍ കൈ വിട്ടു പോയി.
10:44
You were frightened. You were crying.
209
644163
2500
‌നിങ്ങള്‍ ഭയന്നു കരയുകയായിരുന്നു.
10:46
You were ultimately rescued by an elderly person
210
646663
2514
അവസാനം പ്രായമായ ഒരു മനുഷ്യന്‍ നിങ്ങളെ രക്ഷിച്ചു
10:49
and reunited with the family.
211
649177
1852
പരീക്ഷണം നടത്തിയ വ്യക്തികളില്‍ നാലിലൊരാളുടെ മനസ്സിൽ
10:51
And we succeeded in planting this memory
212
651029
2608
ഈ കള്ള ഓര്‍മ്മയുടെ വിത്ത് പാകുന്നതില്‍
10:53
in the minds of about a quarter of our subjects.
213
653637
4106
ഞങ്ങള്‍ വിജയിച്ചു..
10:57
And you might be thinking, well,
214
657743
2005
നിങ്ങള്‍ ചിന്തിച്ചേക്കാം.
10:59
that's not particularly stressful.
215
659748
2346
ഇതത്ര വൈകാരിക സമ്മര്‍ദ്ദമുണ്ടാക്കുന്നതല്ലല്ലോ എന്ന്
11:02
But we and other investigators have planted
216
662094
3369
പക്ഷെ ഞങ്ങള്‍ക്കും മറ്റ് ഗവേഷകര്‍ക്കും
11:05
rich false memories of things that were
217
665463
2758
ഇതിനെക്കാള്‍ അസാധാരണങ്ങളും മന:സംഘര്‍ഷമൂണ്ടാക്കുന്നവയുമായ
11:08
much more unusual and much more stressful.
218
668221
2915
ഓര്‍മ്മകള്‍ കടത്തിവിടുവാന്‍ കഴിഞ്ഞിട്ടുണ്ട്
11:11
So in a study done in Tennessee,
219
671136
2539
ടെന്നസ്സിയില്‍ നടത്തിയ ഒരു പഠനത്തില്‍
11:13
researchers planted the false memory
220
673675
2416
കുട്ടിയായിരിക്കെ
11:16
that when you were a kid, you nearly drowned
221
676091
2574
നിങ്ങൾ മുങ്ങിമരിക്കാറായപ്പോൾ
11:18
and had to be rescued by a life guard.
222
678665
2507
ഒരു ലൈഫ് ഗാര്‍ഡ് രക്ഷിച്ചതായുള്ള ഓര്‍മ്മകള്‍
11:21
And in a study done in Canada,
223
681172
2303
കാനഡയില്‍ നടത്തിയ പഠനങ്ങളിലൊന്നില്‍
11:23
researchers planted the false memory
224
683475
2524
ഗവേഷകര്‍ ഒരു അയഥാര്‍ത്ഥ ഓര്‍മ്മയുണ്ടാക്കി
11:25
that when you were a kid,
225
685999
1228
കുട്ടിയായിരിക്കെ
11:27
something as awful as being attacked by a vicious animal
226
687227
3730
ഒരു ഭീകരജന്തുവിന്റെ ആക്രമണത്തിനിരയായതിന്റെ ഓര്‍മ്മ
11:30
happened to you,
227
690957
1382
ഏകദേശം പകുതി പേരുടെ മനസ്സില്‍
11:32
succeeding with about half of their subjects.
228
692339
3422
കടത്തിവിടുവാന്‍ ഗവേഷകര്‍ക്കു കഴിഞ്ഞു.
11:35
And in a study done in Italy,
229
695761
2352
ഒരു ഇറ്റാലിയന്‍ പഠനത്തില്‍
11:38
researchers planted the false memory,
230
698113
2658
ഗവേഷകർ മറ്റൊരു അയാഥർത്ഥ സ്മൃതി സ്ഥാപിച്ചു.
11:40
when you were a kid, you witnessed demonic possession.
231
700771
5212
കുട്ടിക്കാലത്ത് പിശാച് ബാധിച്ചതായിട്ട്.
11:45
I do want to add that it might seem
232
705983
2207
കൂട്ടത്തില്‍ ഒരു കാര്യം പറയേണ്ടതുണ്ട്
11:48
like we are traumatizing these experimental subjects
233
708190
3739
സയന്‍സിന്റെ പേരില്‍ ഞങ്ങള്‍ ഈ വ്യക്തികള്‍ക്ക്
11:51
in the name of science,
234
711929
1600
മാനസികാഘാതമുണ്ടാക്കുവെന്ന് തോന്നിയേക്കാം.
11:53
but our studies have gone through thorough evaluation
235
713529
4638
പക്ഷെ, ഞങ്ങളുടെ പഠനങ്ങളെല്ലാം
11:58
by research ethics boards
236
718167
1975
ഗവേഷണ എത്തിക്‌ ബോര്‍ഡുകളുടെ സമൂലമായ
12:00
that have made the decision
237
720142
2342
വിലയിരുത്തലിന് വിധേയമായവയാണ്
12:02
that the temporary discomfort that some
238
722484
3073
പരീക്ഷണം നടത്തിയ വ്യക്തികളില്‍ ചിലര്‍ക്കുണ്ടായേക്കാവുന്ന
12:05
of these subjects might experience in these studies
239
725557
3084
ഹ്രസ്വമായ അസ്വസ്ഥതകളുമായി തട്ടിച്ചുനോക്കുമ്പോള്‍
12:08
is outweighed by the importance of this problem
240
728641
3900
ഓര്‍മ്മ എന്ന പ്രക്രിയ മനസ്സിലാക്കുന്നതിന്റെ
12:12
for understanding memory processes
241
732541
3107
പ്രാധാന്യം വലുതാണ്.
12:15
and the abuse of memory that is going on
242
735648
3346
ഓര്‍മ്മയുടെ ദുരുപയോഗം ലോകത്തിന്റെ
12:18
in some places in the world.
243
738994
3293
പല ഭാഗങ്ങളിലും തുടരുകയാണ്.
12:22
Well, to my surprise,
244
742287
3038
അതിശയമെന്ന് പറയട്ടെ,
12:25
when I published this work and began to speak out
245
745325
3429
ഞാന്‍ ഈ പഠനം പ്രസിദ്ധീകരിക്കുകയും
12:28
against this particular brand of psychotherapy,
246
748754
3895
ഈ തരം സൈക്കോതെറാപ്പിയ്‌ക്കെതിരെ സംസാരിക്കുവാന്‍ തുടങ്ങുകയും ചെയ്തതോടെ ,
12:32
it created some pretty bad problems for me:
247
752649
3980
അത് എനിക്ക് ചില പ്രശ്‌നങ്ങൾ സൃഷ്ടിച്ചു..
12:36
hostilities, primarily from the repressed memory therapists,
248
756629
4901
പ്രധാനമായും, ആക്രമണത്തിനിരകളായി എന്ന് ധരിച്ചു വശായ റിപ്രസ്ഡ് മെമ്മറി തെറാപ്പിസ്റ്റുകളുടെയും
12:41
who felt under attack,
249
761530
1676
അവര്‍ സ്വാധീനിച്ച രോഗികളുടെയും
12:43
and by the patients whom they had influenced.
250
763206
3528
വിരോധത്തിന് ഞാന്‍ ഇരയായി
12:46
I had sometimes armed guards at speeches
251
766734
2937
ക്ഷണിക്കപ്പെട്ട ചില പ്രസംഗവേദികളില്‍
12:49
that I was invited to give,
252
769671
1905
ചിലപ്പോള്‍ എനിക്ക് സായുധ സുരക്ഷാഗാര്‍ഡുകള്‍ വേണ്ടിവന്നു.
12:51
people trying to drum up letter-writing campaigns to get me fired.
253
771576
4217
എന്നെ പിരിച്ചു വിടുവാന്‍ ആളുകള്‍ കത്തെഴുത്തു സമരങ്ങള്‍ നടത്തി.
12:55
But probably the worst
254
775793
1981
ഏറ്റവും മോശമായ സംഭവം മറ്റൊന്നായിരുന്നു.
12:57
was I suspected that a woman
255
777774
2767
പ്രായപൂര്‍ത്തിയായ മകളാല്‍ പീഡനം ആരോപിക്കപ്പെട്ട ഒരു സ്ത്രീ
13:00
was innocent of abuse
256
780541
2424
കുറ്റക്കാരിയല്ലെന്ന് ഞാന്‍ സംശയിച്ചു
13:02
that was being claimed by her grown daughter.
257
782965
2836
വളർച്ചയെത്തിയ മകൾ അമ്മയുടെ പേരില്‍
13:05
She accused her mother of sexual abuse
258
785801
3417
ലൈംഗികപീഡനം ആരോപിച്ചിരുന്നു..
13:09
based on a repressed memory.
259
789218
1859
ഒരു 'അമര്‍ത്തപ്പെട്ടു കിടന്ന' ഓര്‍മ്മയുടെ അടിസ്ഥാനത്തില്‍ .
13:11
And this accusing daughter had actually allowed her story
260
791077
2883
ഈ മകള്‍ തന്റെ കഥ ഫിലിമില്‍ പകര്‍ത്തുവാനും
13:13
to be filmed and presented in public places.
261
793960
3434
പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുവാനും അനുവദിച്ചിരുന്നു
13:17
I was suspicious of this story,
262
797394
2509
ഈ കഥ അവാസ്തവമാണെന്ന് ഞാന്‍ സംശയിച്ചു
13:19
and so I started to investigate,
263
799903
2300
ഞാന്‍ അത് അന്വേഷിക്കുവാനാരംഭിച്ചു.
13:22
and eventually found information that convinced me
264
802203
4483
ആ അമ്മ നിരപരാധിയാണെന്ന് തീര്‍ച്ചപ്പെടുത്തുവാന്‍ വേണ്ട .
13:26
that this mother was innocent.
265
806686
2289
വിവരങ്ങള്‍ എനിക്ക് ലഭിച്ചു
13:28
I published an exposé on the case,
266
808975
2961
ഈ കേസിന്റെ യാഥാര്‍ത്ഥ്യം ഞാന്‍ പ്രസിദ്ധീകരിച്ചു.
13:31
and a little while later, the accusing daughter
267
811936
3444
അല്‍പദിവസങ്ങള്‍ക്കകം, കുറ്റമാരോപിച്ച മകള്‍
13:35
filed a lawsuit.
268
815380
1521
എനിക്കെതിരെ ഒരു കേസ് ഫയല്‍ ചെയ്തു.
13:36
Even though I'd never mentioned her name,
269
816901
2355
ഞാന്‍ അവളുടെ പേര് ഒരിക്കലും സൂചിപ്പിച്ചിരുന്നില്ലെങ്കിലും
13:39
she sued me for defamation and invasion of privacy.
270
819256
4362
അവള്‍ മാനനഷ്ടത്തിനും സ്വകാര്യതയിലുള്ള കടന്നുകയറ്റത്തിനും കേസ് നല്‍കി.
13:43
And I went through nearly five years
271
823618
2723
ഏകദേശം അഞ്ചുവര്‍ഷത്തോളം ഞാന്‍
13:46
of dealing with this messy, unpleasant litigation,
272
826341
6552
ഈ കുഴഞ്ഞുമറിഞ്ഞ, അസന്തുഷ്ടമായ വ്യവഹാരത്തിലുടെ കടന്നു പോയി.
13:52
but finally, finally, it was over and I could really
273
832893
3674
അവസാനം അത് കഴിഞ്ഞ് ഞാന്‍
13:56
get back to my work.
274
836567
2424
എന്റെ ജോലിയിലേയ്ക്ക് മടങ്ങി.
13:58
In the process, however, I became part
275
838991
2485
ഈ പ്രക്രയയിലൂടെ ഞാനും അമേരിക്കയില്‍ ഇന്ന് കണ്ടുവരുന്ന
14:01
of a disturbing trend in America
276
841476
2654
ഒരു അസുഖകരമായ ഒരു പ്രവണതയുടെ ഭാഗമാവുകയായിരുന്നു.
14:04
where scientists are being sued
277
844130
2107
പൊതുവിവാദങ്ങളാകുന്ന വിഷയങ്ങളെപ്പറ്റി സംസാരിക്കുന്നതിന്റെ പേരില്‍
14:06
for simply speaking out on matters of great public controversy.
278
846237
4599
ശാസ്ത്രജ്ഞന്മാരെ കേസില്‍പ്പെടുത്തുകയാണ്.
14:10
When I got back to my work, I asked this question:
279
850836
3358
എന്റെ ജോലിയില്‍ പ്രവേശിച്ച ശേഷം ഞാന്‍ സ്വയം ചോദിച്ചു
14:14
if I plant a false memory in your mind,
280
854194
2398
ഞാന്‍ ഒരാളുടെ മനസ്സില്‍ ഒരു അയഥാര്‍ത്ഥമായ ഓര്‍മ്മ കടത്തി വിട്ടാല്‍
14:16
does it have repercussions?
281
856592
1844
അതിന് പ്രത്യാഘാതങ്ങളുണ്ടാകുമോ?
14:18
Does it affect your later thoughts,
282
858436
1959
അത് അയാളുടെ പിന്നീടുള്ള ചിന്തകളെയും
14:20
your later behaviors?
283
860395
2101
പെരുമാറ്റത്തെയും ബാധിക്കുമോ?
14:22
Our first study planted a false memory
284
862496
2027
ഞങ്ങളുടെ ആദ്യത്തെ പഠനം ഒരാള്‍ കുട്ടിയായിരിക്കെ
14:24
that you got sick as a child eating certain foods:
285
864523
3326
അയാള്‍ കഴിച്ച ചില ഭക്ഷ്യപദാര്‍ത്ഥങ്ങള്‍
14:27
hard-boiled eggs, dill pickles, strawberry ice cream.
286
867849
2999
പുഴുങ്ങിയ മുട്ട, ചില ഉപ്പിലിടുകള്‍, സ്ട്രാബെറി ഐസ്‌ക്രീം -കഴിച്ചപ്പോള്‍ അസുഖം ബാധിച്ചതിനെക്കുറിച്ചായിരുന്നു
14:30
And we found that once we planted this false memory,
287
870848
3190
ഒരിക്കല്‍ ഈ ഓര്‍മ്മകള്‍ ഉണ്ടാക്കിക്കഴിഞ്ഞാല്‍
14:34
people didn't want to eat the foods as much
288
874038
2451
പിന്നീട് ഇത്തരം ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ കഴിക്കുവാന്‍ അവര്‍ ആഗ്രഹിച്ചില്ല.
14:36
at an outdoor picnic.
289
876489
2260
ഉദാഹരണത്തിന് ഒരു ഉല്ലാസയാത്രയ്ക്ക് പോകമ്പോള്‍
14:38
The false memories aren't necessarily bad or unpleasant.
290
878749
3873
അയഥാര്‍ത്ഥങ്ങളായ ഓര്‍മ്മകള്‍ മോശപ്പെട്ടവയോ അസ്വാസ്ഥ്യമുളവാക്കുന്നവയോ ആകണമെന്നില്ല.
14:42
If we planted a warm, fuzzy memory
291
882622
2358
ഊഷ്മളവും മൃദുവുമായ ഓര്‍മ്മകള്‍ നട്ടുവളര്‍ത്തുവാന്‍ കഴിഞ്ഞാല്‍ -
14:44
involving a healthy food like asparagus,
292
884980
3021
ഉദാഹരണമായി അസ്പരാഗസ് പോലെ കുടുതല്‍ ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതിനെക്കുറിച്ച് -
14:48
we could get people to want to eat asparagus more.
293
888001
3475
ആളുകളെ കൂടുതല്‍ അസ്പരാഗസ് കഴിക്കുന്നതിന് പ്രേരിപ്പിക്കുവാന്‍ നമുക്ക് കഴിഞ്ഞേക്കും
14:51
And so what these studies are showing
294
891476
2374
ഈ പഠനങ്ങള്‍ കാണിക്കുന്നത് ഇതാണ്
14:53
is that you can plant false memories
295
893850
2115
അയഥാര്‍ത്ഥസ്മരണകള്‍ ഉണ്ടാക്കുവാന്‍ നമുക്ക് കഴിയും
14:55
and they have repercussions
296
895965
1413
അതിന് അന്തരഫലങ്ങളുണ്ട്.
14:57
that affect behavior long after the memories take hold.
297
897378
5085
സ്മരണകള്‍ വേരു പിടിച്ചതിനു ശേഷം വളരെക്കാലം പെരുമാറ്റത്തെ അവ സ്വാധീനിക്കും
15:02
Well, along with this ability
298
902463
2424
ഓര്‍മ്മകള്‍ നട്ടുവളര്‍ത്തുവാനും പെരുമാറ്റത്തെ സ്വാധീനിക്കുവാനുമുള്ള
15:04
to plant memories and control behavior
299
904887
2923
ഈ കഴിവിനോടൊപ്പം
15:07
obviously come some important ethical issues,
300
907810
4181
വ്യക്തമായും ചില നൈതികപ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.
15:11
like, when should we use this mind technology?
301
911991
3059
എപ്പോഴാണ് ഈ മാനസികസാങ്കേതിക വിദ്യ നാമുപയോഗിക്കേണ്ടത്?
15:15
And should we ever ban its use?
302
915050
3680
എന്നെങ്കിലും ഇത് നിരോധിക്കേണ്ടതുണ്ടോ?
15:18
Therapists can't ethically plant false memories
303
918730
2783
ചികിത്സകര്‍ തങ്ങളുടെ രോഗികളുടെ മനസ്സില്‍
15:21
in the mind of their patients
304
921513
1587
അയാഥര്‍ത്ഥസ്മരണകള്‍ പാകുന്നത് ധാര്‍മ്മികമായി ശരിയല്ല.
15:23
even if it would help the patient,
305
923100
2564
അത് രോഗികളെ സഹായിക്കുമെങ്കില്‍പ്പോലും
15:25
but there's nothing to stop a parent
306
925664
1622
പക്ഷെ മാതാപിതാക്കളെ തടുക്കാനാവുകയില്ല.
15:27
from trying this out on their overweight or obese teenager.
307
927286
4449
ഉദാഹരണത്തിന്‌, തങ്ങളുടെ ദുര്‍മേദസ്സുള്ള കുട്ടികളില്‍ ഇത് പരീക്ഷിക്കുന്നതിനെ
15:31
And when I suggested this publicly,
308
931735
2605
ഞാൻ ഇത് പരസ്യമായി പറഞ്ഞപ്പോൾ
15:34
it created an outcry again.
309
934340
3346
അത് മറ്റൊരു പ്രതിഷേധത്തിനിടയാക്കി.
15:37
"There she goes. She's advocating that parents lie to their children."
310
937686
4033
'അവർ രക്ഷിതാക്കളെ തങ്ങളുടെ കുട്ടികളോട് അസത്യം പറയുവാൻ പ്രേരിപ്പിക്കുകയാണ്' എന്ന്.
15:41
Hello, Santa Claus. (Laughter)
311
941719
2245
ഹലോ, സാന്താക്ലാസ്. (ചിരി)
15:43
I mean, another way to think about this is,
312
943964
9497
ഇതിനെപ്പറ്റി വേറൊരു വിധത്തിൽ ചിന്തിക്കാം
15:53
which would you rather have,
313
953461
2033
നിങ്ങൾക്ക് വേണ്ടത് പൊണ്ണത്തടിയും പ്രമേഹവും
15:55
a kid with obesity, diabetes, shortened lifespan,
314
955494
3029
കുറഞ്ഞആയുസ്സുമുള്ള
15:58
all the things that go with it,
315
958523
1532
ഒരു കുട്ടിയെയാണോ, അതോ
16:00
or a kid with one little extra bit of false memory?
316
960055
3016
അൽപ്പസ്വല്പം മിഥ്യാസ്മൃതികളുള്ള ഒരു കുട്ടിയെയാണോ?
16:03
I know what I would choose for a kid of mine.
317
963071
3391
എന്റെ കുട്ടിക്കു വേണ്ടി ഞാൻ എന്താണ് തിരഞ്ഞെടുക്കുന്നതെന്ന് എനിക്കറിയാം
16:06
But maybe my work has made me different from most people.
318
966462
3977
ഒരു പക്ഷെ എന്റെ ജോലി എന്നെ ഭൂരിപക്ഷം ആളുകളിലും നിന്ന് എന്നെ വ്യത്യസ്തയാക്കിയിട്ടുണ്ടാകാം.
16:10
Most people cherish their memories,
319
970439
2079
ഭൂരിഭാഗം ആളുകളും തങ്ങളുടെ ഓർമ്മകളെ വിലപ്പെട്ടാതായി കരുതുന്നു.
16:12
know that they represent their identity,
320
972518
2154
ഓർമ്മകൾ തങ്ങളുടെ സ്വത്വത്തെ, തങ്ങളാരാണെന്ന്, തങ്ങൾ എവിടെ നിന്നാണ് വരുന്നത്
16:14
who they are, where they came from.
321
974672
2025
എന്നതിനെയൊക്കെ പ്രതിനിധീകരിക്കുന്നുവെന്ന് അവർക്കറിയാം.
16:16
And I appreciate that. I feel that way too.
322
976697
2858
എന്നതിനെയൊക്കെ പ്രതിനിധീകരിക്കുന്നുവെന്ന് അവർക്കറിയാം.
16:19
But I know from my work
323
979555
2205
പക്ഷെ എന്റെ ജോലിയിൽ നിന്ന് എനിക്കറിയാം
16:21
how much fiction is already in there.
324
981760
4481
എത്രമാത്രം സാങ്കൽപ്പികങ്ങളായ ഓർമ്മകൾ മുൻക്കൂട്ടിത്തന്നെ നമ്മിൽ ഉണ്ടെന്ന്.
16:26
If I've learned anything from these decades
325
986241
2732
ഈ പ്രശ്‌നത്തെപ്പറ്റയുള്ള ദശാബ്ദങ്ങളുടെ പഠനത്തിൽ നിന്ന്
16:28
of working on these problems, it's this:
326
988973
2410
ഞാൻ എന്തെങ്കിലും മനസ്സിലാക്കിയിട്ടുണ്ടങ്കിൽ അതിതാണ്:
16:31
just because somebody tells you something
327
991383
2211
ആരെങ്കിലും നിങ്ങളോടെന്തെങ്കിലും പറഞ്ഞതുകൊണ്ടു മാത്രം
16:33
and they say it with confidence,
328
993594
1575
ആത്മവി്ശ്വാസത്തോടുകൂടിയാണ് അത് പറയുന്നതു കൊണ്ട് മാത്രം
16:35
just because they say it with lots of detail,
329
995169
2680
ഒരുപാട് വിശദാംശങ്ങളോടുകൂടി പറയുന്നത് കൊണ്ടു മാത്രം
16:37
just because they express emotion when they say it,
330
997849
2759
വികാരപ്രകടനത്തോടു കൂടി പറയുന്നത് കൊണ്ട് മാത്രം,
16:40
it doesn't mean that it really happened.
331
1000608
3202
അത് യഥാർത്ഥത്തിൽ സംഭവിച്ചതാണെന്ന് അർത്ഥമില്ല
16:43
We can't reliably distinguish true memories from false memories.
332
1003810
3865
യഥാർത്ഥ ഓർമ്മകളെ സാങ്കൽപ്പികഓർമ്മകളിൽ നിന്ന് നമുക്ക് വിശ്വസനീയമാം വിധം തിരിച്ചറിയാൻ സാധിക്കില്ല.
16:47
We need independent corroboration.
333
1007675
3548
സ്വതന്ത്രമായ സ്ഥിരീകരണം അതിനാവശ്യമുണ്ട്.
16:51
Such a discovery has made me more tolerant
334
1011223
3090
ആ കണ്ടെത്തൽ എന്നെ കൂടുതൽ സഹനശക്തിയുള്ളവളാക്കിയിട്ടുണ്ട്-
16:54
of the everyday memory mistakes
335
1014313
2139
എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം
16:56
that my friends and family members make.
336
1016452
2914
വരുത്തുന്ന ദൈനംദിന അബദ്ധങ്ങളോട്..
16:59
Such a discovery might have saved Steve Titus,
337
1019366
4534
അത്തരത്തിലുള്ള തിരിച്ചറിവ് സ്റ്റീവ് ടൈറ്റസിനെ രക്ഷിക്കുമായിരുന്നു-
17:03
the man whose whole future was snatched away
338
1023900
3576
ഭാവി തട്ടിയെടുക്കപ്പെട്ട ആ മനുഷ്യനെ
17:07
by a false memory.
339
1027476
2238
ഒരു അയഥാർത്ഥമായ ഓർമ്മ കാരണം
17:09
But meanwhile, we should all keep in mind,
340
1029714
2816
അതേ സമയം, നാമെല്ലാം
17:12
we'd do well to,
341
1032530
1636
മനസ്സിൽ വച്ചിരിക്കേണ്ട ഒരു കാര്യമുണ്ട്
17:14
that memory, like liberty,
342
1034166
3871
ഓർമ്മ, സ്വാതന്ത്ര്യം പോലെ തന്നെ
17:18
is a fragile thing.
343
1038037
3694
ലോലമായ ഒന്നാണ് എന്നത്.
17:21
Thank you. Thank you.
344
1041731
2938
നിങ്ങൾക്ക് നന്ദി. നന്ദി
17:24
Thank you. (Applause)
345
1044669
2728
നന്ദി. (കരഘോഷം)
17:27
Thanks very much. (Applause)
346
1047397
3719
വളരെ നന്ദി. (കരഘോഷം)
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7