How a concubine became the ruler of Egypt - Abdallah Ewis

1,215,591 views ・ 2021-09-28

TED-Ed


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: Parvathi Ramesh Iyer Reviewer: Netha Hussain
00:07
The year is 1249 CE.
0
7704
2500
വർഷം 1249 എ.ഡി. ഫ്രഞ്ച് രാജാവ്
00:10
The French King Louis IX is sailing the Nile,
1
10704
3459
ലൂയി IX നൈൽ നദിയിലൂടെ സഞ്ചരിച്ച്‌
00:14
threatening to overthrow the Egyptian sultan and capture Egypt.
2
14163
3958
ഈജിപ്തിനെ പിടിച്ചടക്കുമെന്ന് ഭീഷണിപ്പെടുത്തി.
00:18
Egypt’s army commanders ask the sultan’s wife, Shajar Al-Durr,
3
18704
4459
ഈജിപ്തിലെ സൈന്യാധിപർ സുൽത്താൻറെ ഭാര്യയായ ഷാജർ അൽ-ദുറിനോട്
00:23
to report this news to the sultan, who has been injured in battle.
4
23163
4166
ഈ വിവരം യുദ്ധത്തിൽ മുറിവേറ്റ സുൽത്താനെ അറിയിക്കാൻ പറഞ്ഞു.
00:27
But they don’t know the truth:
5
27704
2000
പക്ഷേ, അവർ സത്യാവസ്ഥ അറിഞ്ഞിരുന്നില്ല:
00:29
the sultan is already dead,
6
29704
1667
സുൽത്താൻ മരിച്ചു കഴിഞ്ഞെന്നും,
00:31
and Shajar Al-Durr is secretly ruling in his stead.
7
31746
2791
ഷാജർ അൽ-ദുർ രഹസ്യമായി ഭരിക്കുകയാണെന്നും.
00:35
Born around 1220 CE, Shajar Al-Durr, whose name means “tree of pearls,”
8
35454
5958
ഏകദേശം 1220 എ.ഡിയിൽ പിറന്ന ഷാജർ അൽ-ദൂറിനെ(പേരിന്റെ അർത്ഥം പവിഴമരം)
00:41
was sold into slavery.
9
41412
1667
അടിമയായി വിറ്റു.
00:43
This was a common fate for Christian children from Turkic countries like her.
10
43162
4459
ടർക്കിഷ് രാജ്യങ്ങളിൽ ക്രിസ്ത്യൻ പെണ്കുട്ടികൾക്ക് പൊതു വിധിയായിരുന്നു ഇത്.
00:47
Enslaved boys, or mamaleek, were trained to be elite military personnel
11
47996
5375
അടിമയായ ആണുങ്ങൾ (മാമാലീക്ക്) സൈനികന്മാരായി
00:53
serving the Egyptian Sultanate,
12
53371
2166
സുൽത്താനെ സേവിക്കാൻ പഠിച്ചപ്പോൾ,
00:55
while enslaved girls were forced to become concubines.
13
55537
3167
അടിമയായ പെണ്ണുങ്ങളെ നിർബന്ധിച്ച് വെപ്പാട്ടികളാക്കി.
00:59
As a teenager, Shajar Al-Durr became a concubine
14
59121
3166
കുമാരിയായ ഷാജർ അൽ-ദുർ ഈജിപ്ത്യൻ സുൽത്താന്റെ മകനായ
01:02
to the son of the Egyptian sultan, As-Salih Ayyub.
15
62287
3292
അസ്-സാലിഹ് അയ്യൂബിൻറെ വെപ്പാട്ടിയായി.
01:05
They had a son named Khalil who died in infancy,
16
65954
2709
ഖലീലെന്ന അവർക്കുണ്ടായ മകൻ ശൈശവത്തിൽ തന്നെ മരിച്ചു.
01:08
and As-Salih freed her so he could court her formally.
17
68663
2916
അസ്-സാലിഹ് അവളെ മോചിപ്പിച്ചിട്ട് ഔപചാരികമായി സമീപിച്ചു.
01:11
As-Salih became sultan, and he and Shajar Al-Durr married.
18
71579
4125
അസ്-സാലിഹ് സുൽത്താനായതിനു ശേഷം ഷാജർ അൽ-ദൂറിനെ വിവാഹം ചെയ്തു.
01:15
When As-Salih died in the middle of the conflict with the crusaders,
19
75704
3459
സുൽത്താൻ കുരിശുയുദ്ധക്കാരുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചപ്പോൾ,
01:19
Shajar Al-Durr knew King Louis IX had already succeeded
20
79163
3333
ലൂയി IX ഈജിപ്തിലെ പ്രധാന തുറമുഖ നഗരങ്ങളെ പിടിച്ചെടുത്തിരുന്നുവെന്ന്
01:22
in conquering important Egyptian port cities.
21
82496
2833
ഷാജർ അൽ-ദൂറിന് അറിയാമായിരുന്നു.
01:25
Fearing that her husband’s death would threaten the army’s morale,
22
85663
3291
സുൽത്താന്റെ മരണം സേനയുടെ മനോവീര്യത്തിനെ തകർക്കുമെന്ന് പേടിച്ച്
01:28
she decided to keep it a secret.
23
88954
1959
അവൾ ഈ വിവരം രഹസ്യമാക്കി വച്ചു.
01:31
To conceal his death, she had food brought to his tent,
24
91204
3625
മരണം മറച്ചുവയ്ക്കാനായി സുൽത്താന്റെ കൂടാരത്തിൽ ഭക്ഷണം കൊണ്ടുപോകുകയും,
01:34
and forged his signature on decrees to govern the sultanate
25
94829
3459
രാജ്യം ഭരിക്കാനും സൈന്യത്തെ ഉപദേശിക്കാനുമുള്ള ഉത്തരവുകളിൽ
01:38
and advise military commanders.
26
98288
2083
വ്യാജ ഒപ്പിടുകയും ചെയ്തു.
01:40
When the crusaders attacked the Egyptian city of Al-Mansurah,
27
100871
3542
കുരിശുയുദ്ധക്കാർ അൽ-മൻസുറഹ്‌ ആക്രമിച്ചപ്പോൾ
01:44
Egyptian soldiers ambushed the crusaders and took the French king hostage.
28
104413
4375
ഈജിപ്ത്യൻ സൈന്യം പതിയിരുന്ന് ആക്രമിച്ച് ഫ്രഞ്ച് രാജാവിനെ ബന്ദിയാക്കി.
01:48
Meanwhile, the truth about the sultan’s death began to leak.
29
108788
3708
അതിനിടയിൽ സുൽത്താൻ മരിച്ച വിവരം ചോർന്നു തുടങ്ങി.
01:52
Shajar Al-Durr invited her late husband’s son with another woman
30
112579
4000
ഷാജർ അൽ-ദുർ തൻറെ ഭർത്താവിന് മറ്റൊരു സ്ത്രീയിലുണ്ടായ മകനെ
01:56
to claim the title of sultan.
31
116579
1875
സുൽത്താനാകാൻ ക്ഷണിച്ചു.
01:58
At first, both she and her mamaleek advisers supported
32
118829
3667
ആദ്യം, അവളും അവളുടെ മാമലീക്ക് ഉപദേശകരും അവളുടെ ഭർതൃപുത്രന്റെ
02:02
her stepson’s claim to the throne.
33
122496
2208
ഭരണാവകാശത്തിന് പിന്തുണ നൽകി.
02:04
But then he began threatening to exile her and kill the mamaleek,
34
124704
4459
പക്ഷേ അവൻ അവർക്കുമേൽ തെറ്റായ ആരോപണങ്ങൾ ചുമത്തി, അവളെ നാടുകടത്തുമെന്നും
02:09
making wild accusations about them.
35
129163
2250
മാമലീക്കിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
02:11
The mamaleek had served Shajar Al-Durr’s husband before her,
36
131913
3250
മാമലീക്ക് മുൻപ് ഷാജർ അൽ-ദൂറിന്റെ ഭർത്താവിനെ സേവിച്ചതുകൊണ്ടും
02:15
and seen her capable rule so far.
37
135163
2125
അവളുടെ ഇതുവരെയുള്ള ഭരണമികവ് കണ്ടതുകൊണ്ടും
02:17
They thought she would make a better ruler than the unpredictable prince,
38
137704
3584
അവൾക്ക് രാജകുമാരനേക്കാൾ നന്നായി ഭരിക്കാൻ കഴിയുമെന്ന് തീരുമാനിച്ചു.
02:21
and conspired with her to assassinate him.
39
141288
2250
അവർ ഗൂഢാലോചന നടത്തി രാജകുമാരനെ വധിച്ചു.
02:24
In May of 1250, with the support of the mamaleek military,
40
144038
4166
മെയ് 1250-ൽ മാമലീക്ക് സൈന്യത്തിന്റെ സഹായത്തോടെ
02:28
Shajar Al-Durr was inaugurated as Sultana of Egypt.
41
148204
3167
ഷാജർ അൽ-ദുർ ഈജിപ്തിൻറെ സുൽത്താനയായി.
02:31
Days later, she negotiated the ransom of the French king and his army
42
151538
4333
നാളുകൾക്കുള്ളിൽ, അവൾ ഫ്രഞ്ച് രാജാവിന്റെയും സൈന്യത്തിൻറെയും മോചനദ്രവ്യം ചർച്ച ചെയ്ത്
02:35
in exchange for an enormous sum of money
43
155871
2500
ഒരു വലിയ തുക പണവും
02:38
and the surrender of the occupied port city.
44
158371
2333
പിടിച്ചെടുത്ത തുറമുഖ നഗരവും തിരികെ വാങ്ങി.
02:40
In spite of her success leading Egypt through this military crisis,
45
160954
4000
ഈജിപ്തിന്റെ ഈ സൈനിക പ്രതിസന്ധിയിൽ നേതൃത്വം കൊടുത്തിട്ടും
02:44
she had to work to cement her credibility in the eyes of the public.
46
164954
3792
ജനങ്ങളുടെ മുൻപിൽ അവളുടെ വിശ്വാസ്യത ഉറപ്പിക്കാൻ അവൾക്ക് ബുദ്ധിമുട്ടേണ്ടിവന്നു.
02:49
As a formerly enslaved person,
47
169038
1833
അവൾ മുൻപ് അടിമയായിരുന്നതിനാൽ
02:50
her rise to power wasn’t linked to royal ancestry,
48
170871
3250
അവളുടെ അധികാരം രാജപരമ്പരയുടെ ഭാഗമായി കണക്കാക്കപ്പെട്ടില്ല.
02:54
while as a woman, societal restrictions prevented her
49
174204
3542
സ്‌ത്രീയായതിനാൽ സാമൂഹിക നിയന്ത്രണങ്ങൾ മൂലം
02:57
from participating in many of the events a sultan would typically attend.
50
177746
4083
സുൽത്താന്മാർ പങ്കെടുക്കാറുള്ള പല പരിപാടികളിൽ നിന്നും അവളെ വിലക്കി.
03:01
To increase her visibility and solidify her claim to the throne,
51
181829
3584
അവളുടെ സൽപ്പേര് വർദ്ധിപ്പിക്കാനും സുൽത്താനയാവാനുള്ള അവകാശവാദം ഉറപ്പിക്കാനും
03:05
she constructed a public mausoleum for her husband,
52
185413
2916
അവൾ ഭർത്താവിന്റെ പൊതു ശവകുടീരം പണിയുകയും
03:08
issued the currency under her name, and signed decrees as Walidat Khalil,
53
188329
5542
സ്വന്തം പേരിൽ നാണയം പുറത്തിറക്കുകയും വലീദത് ഖലീലെന്ന (ഖലീലിൻറെ അമ്മ) പേരിൽ
03:13
the mother of Khalil.
54
193871
1542
ഉത്തരവുകൾ ഒപ്പിടുകയും ചെയ്തു.
03:15
Unfortunately, the sultanate’s premier religious authority,
55
195621
3458
നിർഭാഗ്യവശാൽ, രാജ്യത്തിൻറെ പ്രധാന മത അധികാരിയായ
03:19
the caliph of Baghdad, still objected to having a woman rule.
56
199079
4042
ബാഗ്ദാദിലെ ഖലീഫ ഒരു സ്ത്രീ ഭരിക്കുന്നതിനെതിരായിരുന്നു.
03:23
Under threat of revolt,
57
203329
1417
വിപ്ലവ ഭീഷണി മൂലം
03:24
Shajar Al-Durr married on the condition
58
204746
2167
ആദ്യഭാര്യയെ വിവാഹമോചനം ചെയ്യണമെന്ന വ്യവസ്ഥയിൽ
03:26
that her new husband must divorce his first wife.
59
206913
2958
ഷാജർ അൽ-ദുർ മറ്റൊരാളെ വിവാഹം ചെയ്തു.
03:30
Shajar Al-Durr intended to maintain her status as supreme ruler.
60
210163
4041
ഷാജർ അൽ-ദുർ പരമാധികാരിയെന്ന സ്ഥാനം നിലനിർത്താൻ ഉദ്ദേശിച്ചിരുന്നു.
03:34
Her new husband threatened to undermine her rule
61
214496
2833
പുതിയ ഭർത്താവ് അവളുടെ ഭരണത്തിന് തുരങ്കം വയ്ക്കാനായി
03:37
by arranging a political marriage between himself and a princess from Mosul.
62
217329
4417
മൊസൂളിലെ രാജകുമാരിയെ വിവാഹം ചെയ്തു.
03:41
So Shajar Al-Durr ordered his assassination.
63
221913
2541
ഇതുകാരണം ഷാജർ അൽ-ദുർ അയാളെ വധിക്കാൻ ഉത്തരവിട്ടു.
03:44
The news reached his first wife,
64
224621
1750
ഈ വിവരമറിഞ്ഞ് അയാളുടെ ആദ്യ ഭാര്യ
03:46
who successfully plotted to murder the Sultana.
65
226371
2792
കൊലപാതകം ആസൂത്രണം ചെയ്ത് സുൽത്താനയെ വധിച്ചു.
03:49
Shajar Al-Durr’s killers threw her body from the Cairo citadel.
66
229329
3584
പിന്നീട് കൊലയാളികൾ അവളുടെ മൃതദേഹം കയ്‌റോയിലെ കോട്ടയിൽ നിന്ന് വലിച്ചെറിഞ്ഞു.
03:54
Shajar Al-Durr left no personal writings, but her legacy was lasting.
67
234329
3959
സ്വന്തം രചനകളൊന്നുമില്ലെങ്കിലും ഷാജർ അൽ-ദൂറിന്റെ പേര് ശാശ്വതമായിരുന്നു.
03:58
Before her death, she built her own mausoleum
68
238288
3083
മരണത്തിന് മുൻപ്, അവൾ സ്വന്തം ശവകുടീരത്തോടൊപ്പം
04:01
with a madrasa, garden, public shower, and palace,
69
241371
4042
മദ്രസയും, പൂന്തോട്ടവും, പൊതുജലധാരയും, കൊട്ടാരവും പണിഞ്ഞു.
04:05
decorated with her signature tree of pearls
70
245413
2708
ഈജിപ്തുകാർ അവളെ ഓർമ്മിക്കാനായി,
04:08
to remind Egyptians who made it.
71
248121
2458
ഒരു പവിഴമരം പ്രതീകമായി വച്ച് അവൾ അതിനെ അലങ്കരിച്ചു.
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7